ആതുരസേവന മേഖലയും ശരിയാകുന്നു: മാലാഖമാര്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പിലെത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഡ്യമായിരുന്നു. നഴ്‌സുമാര്‍ ഉയര്‍ത്തിയ ആവശ്യത്തോട് ആദ്യം മുതലെ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ച മുഖ്യമന്ത്രി ആദ്യ ഘട്ടത്തില്‍ തന്നെ സമരം തീര്‍ക്കാന്‍ ഇടപെട്ടിരുന്നു. ഒടുവില്‍ സമരം അവസാനിപ്പിക്കുന്നുവെന്ന് സംഘടന പ്രതിനിധികള്‍ പ്രഖ്യാപിച്ചപ്പോള്‍ അവരുടെ മുഖത്ത് കണ്ട ആശ്വാസത്തിന്റെ പുഞ്ചിരി പിണറായി സര്‍ക്കാരിലുള്ള വിശ്വാസത്തിന്റേതു കൂടിയായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം നടത്തിയ നഴ്‌സുമാര്‍ ഉയര്‍ത്തിക്കാട്ടിയ ആവശ്യങ്ങള്‍ അംഗീകരിച്ചതിനൊപ്പം പ്രതികാര നടപടികള്‍ പാടില്ലെന്ന മുന്നറിയിപ്പും ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തിലെ തിളങ്ങുന്ന ഏടാണ് ആതുരസേവനമേഖലയിലെ മാലാഖമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നേടിയെടുത്തത്.

തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തി വന്ന സമരം ഒത്തു തീർപ്പിൽ എത്തിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. എല്ലാവരും അംഗീകരിക്കുന്ന തീരുമാനത്തിൽ എത്താൻ കഴിഞ്ഞു.

അമ്പതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയായി കേരളത്തിൽ നടപ്പാക്കാൻ ധാരണയായി. അമ്പതിനു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ ഔദ്യോഗിക സമിതിയെ നിയോഗിക്കും.
നഴ്‌സിംഗ് ട്രെയിനിമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വർധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിർദേശം നൽകും. സമിതി ഒരു മാസത്തിനകം റിപ്പോർട് സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News