
സിനിമാ വ്യവസായത്തെ ക്യാന്‍സര്‍ പോലെ ബാധിച്ച വിപത്താണ് വ്യാജ പതിപ്പുകള്‍. റിലീസിന് മുന്‍പു തന്നെ ഇന്റര്‍നെറ്റില്‍ വ്യാജന്‍ പ്രചരിക്കുന്നതും സൂപ്പര്‍ ഹിറ്റായി ഓടുന്ന ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പികള്‍ ചോരുന്നതും പതിവ് കാഴ്ചയാണ്.
സിനിമകളെ ഇത്തരത്തില്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് തമിഴ്‌നടന്‍ വിശാല്‍ വ്യക്തമാക്കി. പുതിയ ചിത്രമായ ‘തുപ്പരിവാള’ന്റെ പ്രചരണ പരിപാടികള്‍ക്കിടെയാണ് വിശാലിന്റെ വെളിപ്പെടുത്തല്‍.
‘ആഗസ്റ്റ് രണ്ടാം വാരത്തില്‍ ഞാന്‍ ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തും. സിനിമ പ്രചരിപ്പിക്കുന്ന കള്ളനെ ഞാന്‍ കണ്ടെത്തി കഴിഞ്ഞു. അവന്‍ ആരാണെന്നും അവന്‍ എവിടെയാണെന്നും എനിക്കറിയാം. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അയാളാരാണെന്ന് നിങ്ങളും അറിയും.’-വിശാല്‍ പറയുന്നു.
തുപ്പരിവാളനില്‍ താന്‍ ഒരു കുറ്റാന്വേഷകന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പൈറസിയെക്കുറിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ അന്വേഷിച്ചപ്പോള്‍ കഥാപാത്രത്തിന് വേണ്ടി പണിപ്പെടേണ്ടി വന്നില്ലെന്നും വിശാല്‍ പറഞ്ഞു.
തമിഴ് സിനിമയിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. ഇതിന് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലല്‍ പ്രസിഡന്റായി വന്‍പിച്ച ഭൂരിപക്ഷത്തില്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിശാല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here