ബാഹുബലിയാകാന്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

വെള്ളിത്തിരയിലെ സുവര്‍ണ വേഷങ്ങളോട് പ്രേക്ഷകര്‍ക്ക് എന്നും ആരാധനയാണ്. ചിലരുടെ ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. നായകനെ അനുകരിച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ചില്ലറയല്ല. എന്നാല്‍ മൂംബൈ യുവാവിന് ജീവന്‍ തന്നെ നഷ്ടമായെന്ന കാര്യം അറിയുമ്പോഴാണ് വെള്ളിത്തിരയിലെ നായകനെ അനുകരിക്കുന്ന പ്രവണത എത്രത്തോളം ഭീകരമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകു.

ഇന്ത്യന്‍ സിനിമയില്‍ ചരിത്രവിജയം നേടിയ ബാഹുബലി യിലെ നായകന്‍ മഹേന്ദ്ര ബാഹുബലിയെ അനുകരിച്ച യുവാവിനാണ് ജീവന്‍ നഷ്ടമായത്. വെളളച്ചാട്ടത്തിന് മുകളില്‍ നിന്ന് ചാടുന്ന പ്രഭാസായിരുന്നു ബാഹുബലി ആദ്യഭാഗത്തെ തരംഗം. ഈ രംഗം അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിനോദസഞ്ചാരിയായ യുവാവിന് ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹൗലി വെളളച്ചാട്ടം കാണാന്‍ എത്തിയ യുവാവ് ബാഹുബലിയെ അനുകരിച്ച് വെളളത്തിലേക്ക് ചാടുകയായിരുന്നു. 27 കാരനായ മുംബൈ സ്വദേശി ഇന്ദ്രപാല്‍ പട്ടേലിനാണ് ജീവന്‍ നഷ്ടമായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവാവ് വിനോദസഞ്ചാരത്തിനായിറങ്ങിയത്. എന്നാല്‍ ഇന്ദ്രപാല്‍ ചാടിയതല്ലെന്നും മന:പൂര്‍വം ആരോ തളളിയിട്ടതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, അപകട മരണങ്ങള്‍ പതിവായ മഹൗലി വെളളച്ചാട്ടത്തിലെക്കുള്ള സന്ദര്‍ശകരുടെ വരവ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ബാഹുബലിയില്‍ പ്രഭാസ് വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് ചാടുന്ന രംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News