കോട്ടയം : ജില്ലയിലെ പേരൂര്‍ വില്ലേജിലെ പായിക്കാട്, കണ്ടംചിറ, കാവുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചവര്‍ക്ക് പരമാവധി സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ച വനംമൃഗ സംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തിരമായി നല്‍കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ധനസഹായം നല്‍കുന്നതില്‍ കാല താമസം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രകൃതിക്ഷോഭം മൂലം കാര്‍ഷിക മേഖലയിലുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് കൃഷി വകുപ്പ് വഴിയായിരിക്കും ധനസഹായം നല്‍കുക. ഇതു സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്താന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
നാശനഷ്ടങ്ങള്‍ക്കുളള ധനസഹായം സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തിയതായും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്കും മറ്റുളളവര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച പായിക്കാട് കല്ലൂര്‍ രാധാകൃഷ്ണന്‍ നായര്‍, കല്ലൂര്‍ കുഞ്ഞമ്മ, കാവുംപാടം കരിയാറ്റപ്പുഴ ഓമന രവീന്ദ്രന്‍, കാവുംപാടം ശിവശൈലത്തില്‍ സന്തോഷ് ബി നായര്‍, കാരുപറമ്പില്‍ ജോസഫ് വര്‍ക്കി, നടയ്ക്കല്‍ കുഞ്ഞുമോന്‍, പുതിയടം രാജു, ലക്ഷ്മി നിവാസില്‍ തമ്പി രാജു എന്നിവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
Get real time update about this post categories directly on your device, subscribe now.