‘വെളളകെട്ടിടത്തില്‍ വെളളാനകള്‍ക്കൊപ്പം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുന്‍ പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പ് അഢീഷണല്‍ ഡയറക്ടര്‍ വി.രാജശേഖരന്‍ രചിച്ച സര്‍വ്വീസ് സ്റ്റോറിയായ വെളളകെട്ടിടത്തില്‍ വെളളാനകള്‍ക്കൊപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. പരിധി പബ്‌ളിക്കേഷന്‍സ് പ്രസാദകരായ പുസ്തകം രസകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊളളുന്നതാണ്.

പുസ്തകത്തിന്റെ പ്രകാശനം മുന്‍ അഢീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ ഡി.ബാബുപോള്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കി നിര്‍വ്വഹിച്ചു. മീഡിയാ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായ ചടങ്ങില്‍ ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ജി.ശേഖരന്‍ നായര്‍ , മുതുകുളം സുകുമാരന്‍ , സി.ഫാലലോചനന്‍ നായര്‍ എന്നീവര്‍ ആശംസകള്‍ നേര്‍ന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here