22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു; ഇത് ലോകത്തില്‍ തന്നെ വിരളം

ചില പുരുഷന്മാരില്‍ സ്‌ത്രൈണഭാവങ്ങള്‍ കാണാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ ആന്തരിക അവയവങ്ങള്‍ പുരുഷന്മാരില്‍ കണ്ടെത്തിയത് ലോകത്തില്‍ തന്നെ വിരളമാണ്. അടുത്തിടെയാണ് 22 വയസ്സുകാരന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയതത്. ഉദയ്പുരിലാണ് സംഭവം.

പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ലൈംഗിക അവയവങ്ങളുടെ ചികിത്സയ്ക്കായാണ് യുവാവ് ആദ്യം ഡോക്ടര്‍മാരെ സമീപിക്കുന്നത്. ചികിത്‌സയ്ക്കിടെയാണ് യുവാവിന്റെ ഉദരത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പ്രത്യുത്പാദന അവയവങ്ങള്‍ ഉണ്ടെന്ന വസ്തുത ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ നടത്താനുള്ള തീരുമാനം.

ജിബിഎച്ച് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള 400 കേസുകളേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. പെര്‍സിസ്റ്റന്റ് മ്യുള്ളെറിയന്‍ ഡക്റ്റ് സിന്‍ഡ്രോം എന്നാണ് രോഗത്തിന്റെ പേര്. ഇത്തരം രോഗികള്‍ക്ക് ക്രോമോസോം ഘടനയും ബാഹ്യ ലൈംഗികാവയങ്ങളും പുരുഷന്‍മാരുടേതായിരിക്കുമെങ്കിലും പ്രത്യുത്പാദന അവയവങ്ങള്‍ സ്ത്രീകളുടേതായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News