
തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ നിര്‍മാണത്തിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ജില്ലാ കളക്ടറായിരുന്ന എം എസ് ജയ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ദിലീപ് പുറംപോക്ക് ഭൂമി കയ്യേറിയതെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ പി ഡി ജോസഫാണ് വിജിസന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഡി സിനിമാസിനായി അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സ്വത്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഇതേ സംഭവത്തില്‍ ദിലീപിനെതിരായി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും മറ്റ് തെളിവുകളും പി ഡി ജോസഫ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here