
മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ ധ്യാന്‍ ശ്രീനിവാസന്‍ വരെ, ജയപ്രധ മുതല്‍ രോഹിണി വരെയുള്ള നടീ-നടന്‍മാരുടെ സിനിമകളുടെ ചിത്രീകരണമാണ് കൊല്ലത്ത് പുരോഗമിക്കുന്നത്. തമിഴ് സിനിമകളും കൊല്ലത്തെ കണ്ടെത്തുകയാണ്. 1965ല്‍ സുരേഷ്‌ഗോപി ബാലതാരമായി ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ച ഓടയില്‍ നിന്ന് എന്ന സിനിമ മുതല്‍ ഒടുവില്‍ കൊല്ലം സ്വദേശിയായ ഡോ ബിജുവിന്റെ കാടുപൂക്കും നേരം വരെയാണ് കൊല്ലത്ത് ചിത്രീകരിച്ച് റിലീസ് ചെയ്ത ചിത്രങള്‍.
ചിത്രീകരണം നടക്കുന്നത്
മെഗാമാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന അജയ് വാസുദേവ് ചിത്രം ‘മാസ്റ്റര്‍പീസ്’, ജയസൂര്യ നായകനാവുന്ന ‘ക്യാപ്റ്റന്‍’, നവാഗതര്‍ മാത്രം അണിനിരക്കുന്ന ദേവപ്രസാദിന്റെ ‘ലൈറ്റ്’, ‘മരംപറഞ്ഞത്’, സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ നാകനാകുന്ന പേരിടാത്ത ചിത്രം, എം എ നിശാന്തിന്റെ ‘കിണര്‍’ തമിഴ് പതിപ്പായ ‘കേണി’ തുടങിയവയാണ് കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ കൊല്ലം ജില്ലയില്‍ കഴിഞ്ഞതും പുരോഗമിക്കുന്നതുമായ മോളിവുഡ് ചിത്രങ്ങള്‍.
പുതിയ ചിത്രങ്ങള്‍
രഞ്ചി പണിക്കറും ആശാ ശരത്തും അഭിനിയിക്കുന്ന ചിത്രം, പൃഥിരാജ് നായകനാവുന്ന ചരിത്ര സിനിമ ‘ടാക്കീസ്’, ‘പാഥമുദ്ര’, ‘യുഗപുരുഷന്‍’ ‘രാജശില്‍പി’ ചിത്രങ്ങളുടെ സംവിധായകന്‍ സുകുമാരന്റെ ‘നടനം’, ‘മനോരഥം’, തുടങ്ങിയ ചിത്രങ്ങളാണ് കൊല്ലത്ത് ചിത്രീകരിക്കാനിരിക്കുന്നത്.
അടുത്തിടെ ചിതീകരിച്ച ചിത്രങ്ങള്‍
കമല്‍ സംവിധാനം ചെയ്ത ജയറാം ചിത്രം ‘നടന്‍’, ‘ക്ലാസ്സ്‌മേറ്റസ്’ സിനിമയുടെ കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായ സംവിധാനം ചെയത് ഫഹദ് ഫാസില്‍ ചിത്രം ‘മറിയം മുക്ക്’, സുരാജ് വെഞ്ഞാറുംമൂടിന് ദേശീയ അവാര്‍ഡ് നേടികൊടുത്ത ഡോക്ടര്‍ ബിജുവിന്റെ ‘പേരറിയാത്തവര്‍’, ഇന്ദ്രജിത്ത്, റിമാകല്ലിങ്കല്‍ പ്രധാന കഥാപാത്രങ്ങളായ ‘കാടുപൂക്കും നേരം’, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി അഭിനയിച്ച ‘മുദ്ദു ഗൗവു’, മോഹന്‍ലാലിന്റെ ‘പെരുച്ചാഴി’, സുരേഷ് ഗോപാല്‍ സംവിധാനം ചെയ്ത ‘മണ്‍സൂണ്‍’, ശരത്ത് സംവിധാനം ചെയ്ത ‘ശീലാബതി’, ഷൈജു സംവിധാനം ചെയ്ത സുധീര്‍ കരമന നായകനായ ‘കാറ്റും മഴയും’, സംഗീത് ലൂയിസിന്റെ ‘മയില്‍ പീലികാവ് പി ഒ’, കൂടാതെ സീരിയലുകളും കൊല്ലത്തെ ഷൂട്ടിംങ് ലൊക്കേലാക്കി.
കൊല്ലം മോളീവുഡിന് ഇഷ്ട ലൊക്കേഷന്‍ എങ്ങനെയാവുന്നു
ചരിത്ര പൈതൃകം ഉള്‍ക്കൊള്ളുന്ന ജില്ല, കടല്‍ കായല്‍ തടാകം ഉള്‍പ്പടെ ജലാശയങ്ങള്‍ കൊണ്ട് സമൃദ്ധം, പരമ്പരാഗത തൊഴില്‍ മേഘല, പശ്ചിമഘട്ട മലനിരകള്‍, തമിഴ്‌നാട് അതിര്‍ത്ഥി, മികച്ചതും ശരാശരി ചിലവു കുറഞ്ഞതുമായ താമസസൗകര്യം, താരതമ്യേന കുറവുള്ള ഗതാഗതകുരുക്ക്, 65 കിലോമീറ്റര്‍ അകലെ മാത്രമുള്ള എയര്‍പ്പോര്‍ട്ട്, നഗര മദ്ധ്യത്തെ റയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്റ്, ജലഗതാഗതം, കൊല്ലം പോര്‍ട്ട്, രണ്ടാം മഹാലോക യുദ്ധകാലത്തെ വിമാനതാവളമായിരുന്ന ആശ്രാമം മൈതാനം, ടൂറിസ്റ്റ് കേന്ദ്രങള്‍, എല്ലാറ്റിനും ഉപരി കൊല്ലത്തുകാരുടെ സഹകരണം, സുരക്ഷ, കൂടാതെ തിരുവനന്തപുരം തിരുവല്ലത്തെ ചിത്രാഞ്ചലിയില്‍ ഹൈദ്രാബാദ് റാമാജി റവു ഫിലിം സിറ്റി മാതൃകയില്‍ ഒരുങ്ങുന്ന ഫിലിം സിറ്റി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ ചിത്രങള്‍ ചിലവു കുറച്ച് ചിത്രീകരിക്കാന്‍ കഴിയുമെന്നതും സിനിമാ നിര്‍മ്മാതാക്കളെ കൊല്ലത്തോടു അടുപ്പിച്ചേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here