നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്; ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ നടിയിലേക്ക് അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിന്റെ സുഹൃത്തും ദിലീപിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയിലേക്കും അന്വേഷണം നീളുന്നു.

ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപായില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യയുടെ സുഹൃത്ത് കൂടിയാണ് ഈ നടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News