വെള്ളം കുടിക്കേണ്ടത് എങ്ങനെ?

വെള്ളം കുടിക്കുന്ന 4 നിയമങ്ങള്‍ പാലിച്ചാല്‍ ജീവിതത്തില്‍ കുറഞ്ഞത് ഒരു 100 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, മനുഷ്യന്‍ തന്റെ നിത്യ ജീവിതത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ പാലിക്കേണ്ട നിയമങ്ങള്‍, അതില്‍ 4 നിയമങ്ങള്‍ പറയാം.

ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന് തുല്യമാണ്. കാരണം ഇതാണ്;

നാം കഴിക്കുന്ന ഭക്ഷണം മുഴുവന്‍ നമ്മുടെ ശരീരത്തില്‍ ഒരു സ്ഥലത്ത് പോയി ആമാശയത്തില്‍ കേന്ദ്രീകരിക്കും. നാം ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ആമാശയത്തില്‍ അഗ്‌നി പ്രജ്വലിക്കും. ഇംഗ്ലീഷില്‍ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പില്‍ തീ കത്തിച്ചാല്‍ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറില്‍ തീ കത്തുമ്പോള്‍ ഭക്ഷണം ദഹിക്കുന്നത്. ആ അഗ്‌നിയുടെ മുകളില്‍ വെള്ളം ഒഴിച്ചാല്‍ എന്താ സംഭവിക്കുക? അഗ്‌നിയും, ജലവുമായി ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്‌നിയെ കെടുത്തും. അപ്പോള്‍ നമ്മള്‍ കഴിച്ച ഭക്ഷണം വയറില്‍ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം ഒരു നൂറ് തരത്തിലുള്ള വിഷങ്ങള്‍ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും.

വെള്ളം കുടിക്കുന്നില്ല, എന്നാല്‍ മറ്റുവല്ലതും കുടിക്കാമോ?

കുടിക്കാം, മോര് കുടിക്കാം, തൈര് കുടിക്കാം, പഴവര്‍ഗങ്ങളുടെ നീര് (ജ്യൂസ്) കുടിക്കാം, നാരങ്ങവെള്ളം കുടിക്കാം, രാവിലെത്തെ പ്രാതലിന് ശേഷം ജ്യൂസ്, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം. ഈ ഒറ്റ നിയമംപാലിച്ചാല്‍ വാത, പിത്ത, കഫങ്ങള്‍ മൂലമുണ്ടാകുന്ന 80 രോഗത്തില്‍ നിന്ന് രക്ഷപ്പെടാം.

വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി കുടിക്കുക

ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്. എത്രതന്നെ ദാഹിച്ചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജില്‍ വെച്ച വെള്ളം, വാട്ടര്‍കൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വേനല്‍ക്കാലത്ത് മണ്‍കലത്തില്‍ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും. ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയില്‍ ആണല്ലോ. അപ്പോള്‍ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജില്‍ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങള്‍ ആലോചിച്ചാല്‍ മനസ്സിലാകും. ഈ വെള്ളം വയറിനുള്ളില്‍ ചെന്നാല്‍ അവിടെ അടി നടക്കും, ശരീരത്തിന് ഈ വെള്ളത്തെ ചൂടാക്കാന്‍ വളരെ പാടുപെടേണ്ടി വരും. അല്ലെങ്കില്‍ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താല്‍ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ.

കാലത്ത് എഴുന്നേറ്റ ഉടനെ മുഖം കഴുകാതെ 2-3 ഗ്ലാസ് വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തില്‍ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായില്‍ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാര്‍തമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറില്‍ എത്തിയാല്‍ വയറിലെ ആസിഡിന്റെ മാത്ര നോര്‍മലാകും. അതുകൂടാതെ ഈ വെള്ളം വന്‍കുടലില്‍ ചെന്ന് വയറില്‍ നല്ല പ്രഷര്‍ ഉണ്ടാക്കും. വയറ് നല്ലവണ്ണം ക്ലിയറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയര്‍ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാല്‍ ജീവിതത്തില്‍ ഒരു രോഗവും വരാന്‍ സാധ്യതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News