
തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ കത്ത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് വെള്ളാപ്പള്ളി കത്ത് നല്‍കിയത്. ആരോപണ വിധേയനായ എംടി രമേശിനെതിരെയും മറ്റു നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
കോഴ ആരോപണത്തില്‍ എം.ടി രമേശ്, അമിത് ഷായ്ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായെന്ന് അമിത് ഷായെ ധരിപ്പിക്കുമെന്നും ശനിയാഴ്ചത്തെ ഭാരവാഹി യോഗത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു.
അതേസമയം, കോഴ ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദില്ലിക്കു വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here