സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍; സിനിമാ ലോകം ഞെട്ടലില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍പും സുനി ചില പ്രമുഖരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്‌മെയില്‍ ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും ഇയാളുടെ കൈവശമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തതില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ വിവരങ്ങള്‍ ലഭിച്ചുവെന്നും സൂചനയുണ്ട്.

2011ല്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നടിയെ തട്ടിക്കൊണ്ടു പോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതിയെന്നും പൊലീസ് കണ്ടെത്തി. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബ് അംഗങ്ങളാണ് ഇതിന് സുനിക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ നടി ഭര്‍ത്താവിനെ വിളിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു.

ഇതിനിടെ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളാനും സാധ്യതയുണ്ട്. ദിലീപിന്റെ സുഹൃത്തും ദിലീപിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയിലേക്കും അന്വേഷണം നീളുന്നതായാണ് വിവരങ്ങള്‍. ഈ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുള്ള പണത്തെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ബിനാമി ഇടപാടില്‍ ഈ നടിയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം കൈമാറിയതായി കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കാക്കനാട്ട് താമസിക്കുന്ന നടിക്ക് ദിലീപുമായി അടുത്ത സൗഹൃദമുള്ളത് ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യയുടെ സുഹൃത്ത് കൂടിയാണ് ഈ നടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News