ബിജെപിയുടെ മെഡിക്കല്‍ കോഴ; പ്രതിപക്ഷ ബഹളത്തില്‍ രണ്ടാം ദിവസവും ലോക്‌സഭ സ്തംഭിപ്പിച്ചു

ദില്ലി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ഇന്നും ലോക്‌സഭയില്‍ പ്രതിഷേധം. വിഷയം സഭയിലുന്നയിക്കാന്‍ അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയില്‍ അഴിമതി ഉന്നയിച്ച സമ്പത്ത് എം.പിയുടെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. ശൂന്യവേളയിലും സമയം അനുവദിച്ചില്ല. തുടര്‍ന്ന് ഇടത് എം.പിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കേരളത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളേജ് കോഴ തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്‌സഭയെ സ്തംഭിപ്പിച്ചു. വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണെന്നാവശ്യപ്പെട്ട് എം.പി രാജേഷ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ശൂന്യവേളയില്‍ അവതരിപ്പിക്കാനും സമയം ചോദിച്ചു. എന്നാല്‍ ഇത് രണ്ടും സ്പീക്കര്‍ നിരസിച്ചു. ഇതോടെ ഇടത് എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി.കര്‍ഷക പ്രതിസന്ധിയുയര്‍ത്തി കോണ്‍ഗ്രസ് എം.പിമാരും പ്രതിഷേധിച്ചെങ്കിലും കഴിഞ്ഞദിവസം ഉണ്ടായത് പോലെ സ്പീക്കര്‍ സഭ നിറുത്തി വച്ചില്ല. തുടന്ന് ചോദ്യത്തര വേളയില്‍ സമ്പത്ത് എം.പി വിഷയം ഉന്നയിച്ചു.

എന്നാല്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സമ്പത്ത് എം.പിയുടെ മുമ്പിലെ മൈക്ക് ഓഫ് ചെയ്തു. അതേ സമയം രാജ്യസഭയില്‍ സമാജവാദി അംഗം നരേഷേ അഗര്‍വാളിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമത്തില്‍ പ്രതിപക്ഷം ഒന്നടങ്കം രാജ്യസഭയില്‍ പ്രതിഷേധിച്ചു.

ഹിന്ദു ദൈവങ്ങളെ അഗര്‍വാള്‍ സഭയില്‍ അപമാനിച്ചുവെന്ന് കാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദേഹത്തിന്റെ വീട് ആക്രമിച്ചതിനെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൂടാതെ അഗര്‍വാളിന്റെ പ്രസ്ഥാവന ചര്‍ച്ച ചെയ്യരുതെന്ന് റൂളിങ്ങ് നല്‍കിയിട്ടും ചില ചാനലുകള്‍ ഇത് ചര്‍ച്ച ചെയ്തു.ഇത് വഴി അംഗത്തിന്റേയും സഭയുടേയും അവകാശം ലംഘിക്കപ്പെട്ടതായും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ തെളിവ് നല്‍കാതെ നടപടി സ്വീകരിക്കില്ലെന്ന് ഉപാദ്ധ്യക്ഷന്‍ പിജെ കുര്യന്‍ മറുപടി പ്രതിപക്ഷം പ്രതിഷേധത്തിനയാക്കി. സഭ അല്‍പ്പ സമയം നിറുത്തി വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News