ജനങ്ങളുടെ പീപ്പിള്‍; കൈരളി പീപ്പിളിന് പ്രേക്ഷകപ്പെരുപ്പത്തില്‍ റെക്കോര്‍ഡ്

മുഴുവന്‍ മലയാളികളും വാര്‍ത്താ ചാനലുകള്‍ക്കു മുമ്പിലായിരുന്ന കഴിഞ്ഞ ആഴ്ച പുതിയ കാണികളെ നേടിയതില്‍ ഏറ്റവും മുന്നിലെത്തിയത് പീപ്പിള്‍ ടിവി. ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ അഥവ ബാര്‍ക്കിന്റെ എറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് പീപ്പിള്‍ ടിവി ഈ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂലൈ എട്ടു മുതല്‍ 14 വരെയുള്ള ആഴ്ചയിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലേക്ക് കേരളത്തിന്റെ കണ്ണുകളും കാതുകളും തിരിഞ്ഞ ദിവസങ്ങളായിരുന്നു ഇത്. ജൂലൈ 10ന് നടന്‍ ദിലീപ് അറസ്റ്റിലായതോടെ മലയാളികള്‍ മുഴുവന്‍ വാര്‍ത്താ ചാനലുകളുടെ മുന്നിലെത്തി. ഈ ദിവസങ്ങളിലാണ് പുതുതായി വാര്‍ത്താ ചാനലുകളിലേയ്‌ക്കെത്തിയ പ്രേക്ഷകരെ സ്വന്തമാക്കുന്നതില്‍ പീപ്പിള്‍ റെക്കോര്‍ഡ് കുറിച്ചത്. തൊട്ടു തലേ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള നിരക്കുവര്‍ദ്ധനയാണിത്.

പീപ്പിള്‍ ടിവി നേടിയത് 24 ശതമാനത്തിന്റെ വളര്‍ച്ചയാണ്. തൊട്ടടുത്ത വാര്‍ത്താ ചാനലിന് 12ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാനായത്. ഇങ്ങനെ രണ്ടാം സ്ഥാനം പങ്കിടുന്ന രണ്ട് ചാനലുകളാണ് കഴിഞ്ഞ ആഴ്ചയിലുള്ളത്.

മനോരമ ന്യൂസ്, മീഡിയ വണ്‍ 12%, മാതൃഭൂമി, ന്യൂസ്18 11%, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, മംഗളം 10 % എന്നിങ്ങനെയാണ് മറ്റു വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകവര്‍ദ്ധനാനിരക്ക്. ഇങ്ങനെയാണ് എട്ട് മലയാള വാര്‍ത്താചാനലുകളില്‍ പ്രേക്ഷകപ്പെരുപ്പ നിരക്കില്‍ പീപ്പിള്‍ ഒന്നാംസ്ഥാനത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here