അഴിമതിയില്‍ മുങ്ങി ബിജെപി സംസ്ഥാന നേതൃത്വം; ദേശീയ കൗണ്‍സില്‍ നടത്തിപ്പിലും വന്‍ അഴിമതി; ആറു ജില്ലാ കമ്മറ്റികള്‍ക്കെതിരെയും പരാതികള്‍; അന്വേഷണത്തിനായി കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോഴ പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ കുഴപ്പത്തിലാക്കി കൂടുതല്‍ അഴിമതി ആരോപണങ്ങള്‍. കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായാണ് പരാതികള്‍. കൗണ്‍സില്‍ നടത്തിപ്പില്‍ അഴിമതി നടത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികളാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം ജില്ലാ കമ്മറ്റികള്‍ക്കെതിരെയും കേന്ദ്രത്തിന് പരാതികളാണ് ലഭിച്ചിട്ടുണ്ട്. എല്ലായിടത്തും സാമ്പത്തിക ക്രമകേടുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. പരാതികള്‍ അന്വേഷിക്കാനായി ബിജെപി ദേശീയ നേതാക്കള്‍ ഉടന്‍ കേരളത്തിലെത്തുമെന്നും വിവരങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here