ജനമനസ്സില്‍ ചേക്കേറിയ ആദിവാസി ബാലന്‍; പന്ത്രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലെ പ്രകടനത്തിനത്തിലൂടെ ശ്രദ്ധേയനായ മാസ്റ്റര്‍ മണി. ആ ഒറ്റ സിനിമയിലൂടെ ജനമനസ്സില്‍ ചേക്കേറിയിരുന്നു ആദിവാസി ബാലനായ മണി. മണി 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്.

സിനിമാ സ്‌നേഹികളായ ഒരുകൂട്ടം ഡോക്ടര്‍മാര്‍ മൂവി പ്രൊഡക്ഷന്‍ ഹൗസ് ഡോക്ടേഴ്‌സ് ഡിലെമയുടെ ബാനറില്‍ നിര്‍മിക്കുന്ന ‘ഉടലാഴം’ എന്ന സിനിമയിലൂടെയാണ് മണി തിരിച്ചെത്തുന്നത്. ആദിവാസി സമൂഹത്തിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന്.

അനുമോള്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, സജിത മഠത്തില്‍, അബു വളയംകുളം, രാജീവ് വെള്ളൂര്‍, നിലമ്പൂര്‍ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനില്‍, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.സിനിമയുടെ തിരക്കഥ, സംവിധാനം ഉണ്ണികൃഷ്ണന്‍ ആവളയാണ്. സിനിമ ഉടന്‍ റിലീസ് ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here