
മോഹന്‍ലാല്‍ വൈശാഖ് ടീമിന്റെ പുലിമുരുകന്‍ സിനിമയുടെ 3ഡി പതിപ്പിന്റെ റിലീസ് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.
സാറ്റലൈറ്റ് പ്രൊജക്ഷന്‍ കമ്പനി ക്യൂബ് വഴിയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം ക്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നും അതാണ് റിലീസ് മാറ്റാന്‍ കാരണമായതെന്നും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.
രാത്രി വൈകിയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. അതുകൊണ്ട് പത്രങ്ങളില്‍ നല്‍കിയ പരസ്യം പിന്‍വലിക്കാനും സാധിച്ചില്ല. നിലവില്‍ തകരാറുകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. നാളെ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും ടോമിച്ചന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here