മൊബൈല്‍ വിപണിയില്‍ പുതിയ തരംഗവുമായി ജിയോ വീണ്ടും; ഇന്റലിജന്റ് സ്മാര്‍ട്ട് ഫോണില്‍ അണ്‍ലിമിറ്റഡ് ഡേറ്റായും കോളുകളും സൗജന്യം

ടെലികോം രംഗത്തെ മേധാവിത്വമുറപ്പിച്ചുകൊണ്ട് വമ്പന്‍ ഓഫറുകളുമായി റിലയന്‍സിന്റെ ജിയോ മൊബൈല്‍ 4ജി വോള്‍ട്ട് പുറത്തിറക്കി. പരിധിയില്ലാത്ത ഡാറ്റയോടൊപ്പം വോയ്‌സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ജിയോ സിനിമ, ജിയോ മ്യൂസിക് തുടങ്ങിയ അപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. ജിയോ ധന്‍ ധനാ ഓഫര്‍ പ്രകാരം പ്രതിമാസം 153 രൂപ മാത്രമാണ് നിരക്ക്. ഓഗസ്റ്റ് 15 മുതല്‍ ഈ സേവനങ്ങള്‍ ലഭ്യമാകും.

ആല്‍ഫ ന്യൂമറിക് കിപാഡ്
2.4 ഇഞ്ച് ഡിസ്‌പ്ലെ
എഫ്എം റേഡിയോ
ടോര്‍ച്ച് ലൈറ്റ്
ഹെഡ്‌ഫോണ്‍ ജാക്ക്
എസ്ഡി കാര്‍ഡ്
സ്ലോട്ട് നാവിഗേഷന്‍ സംവിധാനം തുടങ്ങിയവയും പുതിയ ഫീച്ചര്‍ ഫോണിലുണ്ട്.

ഇന്ത്യയുടെ ഇന്റലിജന്‍സ് സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായും സൗജന്യമായി നല്‍കുമെങ്കിലും 1,500 രൂപ ഉപഭോക്താക്കള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും തിരിച്ചുനല്‍കും. 2017 അവസാനത്തോടെ ജിയോ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് പദ്ധതി.

#5 ബട്ടന്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകുന്ന സംവിധാനവും പുതിയ ഫോണിലുണ്ട്. ഇന്ത്യയിലെ 24 പ്രദേശിക ഭാഷകള്‍ ഈ ഫോണ്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി അറിയിച്ചു. ജിയോ ഫോണില്‍നിന്ന് വോയിസ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗവും ആകാശ് കേള്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News