ബിജെപിക്കെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍; ജോലി വാഗ്ദാനം ചെയ്ത് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് വാങ്ങിയത് 10 ലക്ഷം രൂപ; കേസൊതുക്കാന്‍ ഉന്നത ഇടപെടല്‍ #PeopleBreaking

മലപ്പുറം: ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രശ്മില്‍ നാഥ് കോഴ വാങ്ങിയെന്ന് പരാതി. ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശിയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ രശ്മില്‍നാഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി അന്വേഷിക്കാന്‍ ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചു.

മഞ്ചേരി സ്വദേശിയായ ഔസേപ്പില്‍ നിന്ന് 10 ലക്ഷം രൂപയാണ് രശ്മില്‍ നാഥ് കൈക്കൂലി വാങ്ങിയത്. ബാങ്ക് ജോലിക്കുള്ള റാങ്ക് പട്ടികയിലുള്‍പ്പെട്ട മകനുവേണ്ടി ജോലി വേഗത്തില്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു കോഴ. പത്തുലക്ഷം രൂപയുടെ തട്ടിപ്പുകേസായതിനാല്‍ സിഐ നേരിട്ട് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.

ബിജെപി നേതാക്കള്‍ ഇടപെട്ട് കേസൊതുക്കാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ ഫലം കണ്ടില്ല. ഇതിനിടെ ഒരു ജില്ലാ കമ്മിറ്റി അംഗം തന്നെ നേരിട്ട് കമ്മിറ്റിയ്ക്ക് പരാതി നല്‍കിയതോടെ പരിഗണിക്കാതിരിക്കാന്‍ ജില്ലാ കമ്മിറ്റിക്കു കഴിഞ്ഞില്ല. രണ്ടംഗ അന്വേഷണ കമ്മിഷനെ ഇതിനായി ബിജെപി ചുമതലപ്പെടുത്തി. അംഗങ്ങളാരൊക്കെയെന്ന് നിശ്ചയിച്ചിട്ടില്ല. പരാതിയെക്കുറിച്ച് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിയെയും ധരിപ്പിച്ചിട്ടുണ്ട്.

കേസിനെക്കുറിച്ച് മാധ്യമങ്ങളോട് പറയരുതെന്നും പണം പൂര്‍ണമായും തിരിച്ചുനല്‍കാമെന്നും നേതാക്കള്‍ ഔസേപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രശ്മില്‍ നാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News