യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയില്‍വെയുടെ ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്ന് സി എ ജി; കുടിവെള്ളത്തിനും നിലവാരമില്ല

ദില്ലി: ട്രെയിനുകളില്‍ റെയില്‍വേയുടെ കാറ്ററിങ്ങ് വിഭാഗം നല്‍കുന്ന ഭക്ഷണം നിലവാരമില്ലാത്തതെന്നും പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. റെയില്‍വേയുടെ സബ്‌സിഡയറി സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ട്രാവല്‍ ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് ട്രെയിനുകളിലെ പാന്‍ട്രി കാറുകളുടെയും പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലെയും ഭക്ഷണ വിതരണ ചുമതല.


ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ പാചകത്തിന് ഉപയോഗിക്കുന്നുവെന്നും പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുന്നതായി കണ്ടെത്തിയെന്നും സി എ ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ല്‍ നീര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുടിവെള്ളത്തിന് അംഗീകാരവും നിലവാരവും ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റെയില്‍വേ പരസ്യപ്പെടുത്തിയ അളവിലല്ല യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതെന്നും വാങ്ങിയ ഭക്ഷണപ്പൊതികള്‍ക്ക് ബില്‍ നല്‍കാത്തതുമൂലം യാത്രക്കാര്‍ക്ക് പരാതിപ്പെടാനുള്ള അവസരം ലഭിക്കുന്നില്ലെന്നും സി എ ജി കുറ്റപ്പെടുത്തുന്നു. പാന്‍ട്രി കാറുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും അടുക്കളകളില്‍ ശുചിത്വമില്ലെന്നും സി എ ജി കണ്ടെത്തി.

74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തിയാണ് സി എ ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here