അല്ലു അര്‍ജുന്റെ ഡിജെ മലയാളത്തില്‍ എത്തുന്നു; ട്രെയ്‌ലര്‍ റിലീസ് ചെയ്തു

അല്ലു അര്‍ജുന്‍ നായകനാവുന്ന ഡിജെയുടെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടു. ദുവ്വഡ ജഗന്നാധം തെലുങ്കില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം വമ്പന്‍ ഹിറ്റായിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം ട്രെയിലറും ഏവരും ഏറ്റെടുത്തുകഴിഞ്ഞു.

ധ്രുവരാജ ജഗന്നാധ് എന്ന പേരിലാണ് ചിത്രം മലയാളത്തില്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനായ ‘രാമയ്യ വസ്താവയ്യ’, സായ് ധരം തേജ് നായകനായ ‘സുബ്രഹ്മണ്യം ഫോര്‍ സെയില്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ഹരീഷ് ശങ്കറാണ് ‘ഡിജെ’ ഒരുക്കിയിരിക്കുന്നത്.

പൂജ ഹെഗ്‌ഡേയാണ് നായിക. ദേവി ശ്രീ പ്രസാദ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദില്‍ രാജുവാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here