പുതിയ ചുവടുമായി ഗായിക സിതാര

മലയാളികളുടെ പ്രിയപ്പെട്ട ഗായിക സിതാര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. സിതാര സംഗീത സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഉടലാഴം ‘ തയാറാകുന്നു. അപൂര്‍വ്വമായ ശാരീരിക പ്രശ്‌നമനുഭവിക്കുന്ന ഗുളികന്‍ എന്ന ആദിവാസി യുവാവിന്റെ കഥ പറയുന്ന ചലച്ചിത്ര മാണ് ‘ഉടലാഴം ‘.

ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ആദിവാസി യുവാവ് മണിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അനുമോള്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ, രമ്യ വല്‍സല തുടങ്ങിയവരും അഭിനയിക്കുന്നു. നവാഗതനായ ഉണ്ണിക്കൃഷ്ണന്‍ ആ വളയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്.

ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകമാര്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘ഉടലാഴം ‘. യുവ സംഗീതജ്ഞന്‍ മിഥുന്‍ ജയരാജുമായി ചേര്‍ന്നാണ് ഈ ചിത്രത്തിലെ 4 പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിതാര, മിഥുന്‍ എന്നിവരെ കൂടാതെ ബിജി ബാല്‍, ജോല്‍സ്‌ന , പുഷ്പ വതി, ഭദ്രരജിന്‍, ഇന്ദു പ്രസാദ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ഗാനരചന ഉണ്ണിക്കൃഷ്ണന്‍ ആ വള, മനു മന്‍ജിത്ത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു തുടങ്ങിയ സൗഹൃദം നല്ല സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരു സംരംഭമായി മാറുകയാണ്. സിനിമാ സ്‌നേഹികളായ ഡോക്ടര്‍മാര്‍ മനോജ്കുമാര്‍ കെ.ടി, രാജേഷ്‌കുമാര്‍ എം പി, സജീഷ് എം, മുരളീധരന്‍ എ.കെ, ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മൂവി പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഡോക്ടേഴ്‌സ് ഡിലെമ’ നിര്‍മ്മിക്കുന്ന ആദ്യ ഫീച്ചര്‍ ഫിലിമാണ് ‘ഉടലാഴം’.

പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ വലിയൊരു കാന്‍വാസില്‍,! എഴുത്തുകാരനായ ശ്രീ. ഉണ്ണികൃഷ്ണന്‍ ആവളയാണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘വിമെന്‍സെസ്’, ‘ലാസ്റ്റ് പേജ്’ എന്നീ ശ്രദ്ധേയ ഡോക്യുസിനിമകളുടെ സംവിധായകനാണ് ഉണ്ണികൃഷ്ണന്‍.

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനര്‍. ബിജിബാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കും. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ എ. മുഹമ്മദാണ് ക്യാമറ.

നിലമ്പൂര്‍, കോഴിക്കോട്, വയനാട്, ചെന്നൈ എന്നിവിടങ്ങളിലാണ് ലൊക്കേഷനുകള്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി, പി ആര്‍ ഒ എ എസ് ദിനേശ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News