
പെണ്‍ അഴകിന് കൂടുതല്‍ മാറ്റു കൂട്ടുന്ന ഒന്നാണ് കണ്‍മഷി. കണ്‍മഷി ഉപയോഗിക്കുന്നതുവഴി രണ്ട് പ്രയോജനം എന്നാണ് പഴമക്കാര്‍ പറയുന്നത്. അതിന് പ്രധാന കാരണം ആ കാലങ്ങളില്‍ ശുദ്ധമായ കണ്‍മഷി വീട്ടില്‍തന്നെയാണ് ഉണ്ടാക്കിയിരുന്നത്. അത് കണ്ണില്‍ വരയ്ക്കുന്നതുവഴി കണ്ണിന് നല്ല ആരോഗ്യവും മുഖസൗന്ദര്യത്തിന് മാറ്റു കൂട്ടുകയും ചെയ്യും. ഇന്ന് കണ്‍മഷിക്ക് പുതിയ രൂപവും ഭാവവും സ്വഭാവവും വന്നു. ഇന്ന് എൈലെനര്‍, ഐപെന്‍സില്‍, കാജല്‍, ഐപെന്‍ തുടങ്ങി നിരവധി മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്.
ഐലൈനര്‍ ഉപയോഗിക്കുമ്പോള്‍
1.ഐലൈനര്‍ തിരഞ്ഞെടുക്കുമ്പോള്‍ നിലവാരമുള്ള ബ്രാന്‍ഡ് കമ്പനിയുടെ പ്രോഡക്റ്റ് തന്നെ എടുക്കണം. കണ്ണിന് പെട്ടെന്ന് അലര്‍ജിയും മറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതുകൊണ്ട് നല്ല കമ്പനിയുടെ തന്നെ എടുക്കുന്നതാണ് നല്ലത്.
2. ആദ്യം ചെറിയ രീതിയില്‍ വരച്ച് നോക്കുക .ആ നേരം ചൊറിച്ചിലോ, വെള്ളം വരുകയോ കണ്ണ് എരിയുകയോ കടിക്കുകയോ ചെയ്യുന്നുവെങ്കില്‍ പിന്നെ ആ ബ്രാന്റ് ഉപയോഗിക്കരുത്.
3. ഒരാള്‍ ഉപയോഗിക്കുന്ന ലൈനര്‍ കഴിവതും മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഐ ഇന്‍ഫക്ഷന്‍ ഇങ്ങനെയുള്ള ഉപയോഗത്തിലൂടെ പകരാന്‍ സാധ്യതയേറെയാണ്.
4. എപ്പോഴും കണ്ണിന്റെ സ്വഭാവം അറിഞ്ഞ് മാത്രമേ ഐലൈനര്‍ തിരഞ്ഞെടുക്കാവൂ വളരെ മൃദുവായ കണ്ണ്‌പോളയുള്ളവര്‍ വളരെ കട്ടിയുള്ള നിംപ് ടൈപ്പ് ഐ ലൈനര്‍ ഉപയോഗിക്കുന്നതിനെക്കളാള്‍ ബ്രഷ് ടൈപ്പ് ആവും കുറച്ചുകൂടി നല്ലത്.
5. സ്ഥിരമായി കണ്ണിന് താഴെ കരിവരയ്ക്കുന്നവര്‍ ആണെങ്കില്‍ അവര്‍ കാജല്‍ ടൈപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. കാജല്‍ വരച്ചതിനുശേഷം ഐലൈനര്‍ ഉപയോഗിച്ച് കണ്ണിന്റെ അഗ്രഭാഗത്ത് ചെറുതായി ാെറൗഴല ചെയ്ത് കൊടുത്താല്‍ സ്‌മോക്കഗി ഫിലിംഗ് ഉണ്ടാവും.
6. രാത്രി കിടക്കുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് അഴിച്ച് മാറ്റിയിരിക്കണം.
7. എപ്പോഴും ഐ മേക്കപ്പിന് വാട്ടര്‍ പ്രൂഫ് മേക്കപ്പ് പ്രോഡക്റ്റ് തന്നെ തിരഞ്ഞെടുക്കണം. കാരണം വിയര്‍പ്പും മറ്റും കാരണം ഐ മേക്കപ്പ് പരന്ന് ഒലിക്കുവാന്‍ സാധ്യതയെറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here