ആറുമാസത്തിനുള്ളില്‍ മതം മാറുക; ഇല്ലെങ്കില്‍ ജോസഫിന്റെ അനുഭവമുണ്ടാകും; കൈവെട്ടുമെന്ന് കെ പി രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്

തിരുവനന്തപുരം: മതംമാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്.
തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയതായി രാമനുണ്ണി അറിയിച്ചു. കത്തയച്ചത് ആരെന്ന് വ്യക്തമായില്ലെങ്കിലും അധ്യാപകന്‍ ജോസഫിന്റെ അനുഭവമായിരിക്കും ഉണ്ടാകുകയെന്നാണ് കത്തില്‍ പറയുന്നത്.

ആറു മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. രാമനുണ്ണി പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുമ്പാണ് കെ.പി. രാമനുണ്ണിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. നോമ്പ് കാലത്ത് രാമനുണ്ണി ഒരു പത്രത്തില്‍ എഴുതിയ ലേഖനം ഇസ്ലാമിക വിരുദ്ധമാണെന്നാണ് കത്തില്‍ പറയുന്നത്.

അദ്ധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിയ അനുഭവം രാമനുണ്ണിക്കുണ്ടാകുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. രാമനുണ്ണി ഇസ്ലാം മതത്തിലേക്ക് മാറണമെന്നും ഭീഷണിയുണ്ട് . മതം മാറാന്‍ 6 മാസത്തെ കാലാവധിയും കൊടുത്തിട്ടുണ്ട്.

ഇല്ലെങ്കില്‍ എഴുതുന്ന വലം കയ്യും ഇടതുകാലും വെട്ടിക്കളയുമെന്നും കത്തിലുണ്ട് . ഊമക്കത്തില്‍ ഉടനീളം മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാചകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് .ഭിഷണിക്കത്ത് സംബസിച്ച് രാമനുണ്ണി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News