പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കും; ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രം

ദില്ലി: പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമഭേദഗതിക്ക് മന്ത്രിതല സമിതി അംഗീകാരം നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാന്‍ എത്ര സമയം വേണമെന്നുള്ള കാര്യം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചുവെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ഇതിനായി ജനപ്രാതിനിത്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. നിയമഭേദഗതിക്ക് മന്ത്രിതല സമിതി അംഗീകാരം നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബില്ല് തയ്യാറാക്കാന്‍ എത്രസമയം വേണമെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീംനിര്‍ദ്ദേശിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ജനപ്രാതിനിത്യ നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മലയാളിയായ പ്രവാസി ഷംസീര്‍ വയലിനാണ് പ്രവാസി വോട്ടവകാശതതിനായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രവാസികള്‍ക്ക് വോട്ട് അനുവദിക്കാനുള്ള സന്നദ്ധത നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ജനപ്രാതിത്യ നിയമത്തില്‍ ഭേദഗതിയാണോ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റമാണോ വേണ്ടതെന്ന ആശയക്കുഴപ്പം നിലനിനിനരുന്നു. ജനപ്രാതിന്ത്യ നിയമ ഭേഗതിക്ക് മന്ത്രിതല സമിതി അംഗീകാരം നല്‍കിയതോടെ പ്രവാസി വോട്ടിനായുള്ള നടപടികള്‍ വേഗത്തിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News