അഴിമതിക്ക് കുട പിടിച്ച് ബിജെപി നേതൃത്വം; അഴിമതിക്കാരെ പുറത്താക്കാതെ അന്വേഷണകമ്മീഷന്‍ അംഗത്തിനെ പുറത്താക്കും

തിരുവനനന്തപുരം: മെഡിക്കല്‍കോളേജ് കോഴ അഴിമതി വിഷയത്തില്‍ BJP നേതാക്കളെ പ്രതികൂട്ടിലാക്കുന്ന രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് BJP സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൈമാറിയത്. BJP സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍,സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍.

പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുകയായിരുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതിലൂടെ അത് പാര്‍ട്ടിക്ക് ക്ഷതമേല്‍പ്പിച്ചുവെന്നും വിലയിരുത്തലുണ്ട്. തുടര്‍ന്ന് പാര്‍ട്ടിയിലെ RSS നേതൃത്വം റിപ്പോര്‍ട്ട് ചോര്‍ച്ച അന്വേഷണ വിധേയമാക്കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയത് എ.കെ.നസീറാണെന്ന് ചില മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ആയുധമാക്കി അഴിമതിക്കാരെ പുറത്താക്കാതെ അന്വേഷണകമ്മീഷന്‍ അംഗത്തിനെതിരെ നടപടിക്ക് നീക്കം നടക്കുകയാണ്. റിപ്പോര്‍ട്ട് പാര്‍ട്ടി നേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. കമ്മീഷന്‍ കുമ്മനം രാജശേഖരനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ കമ്മീഷനെയും പ്രസിഡന്റിനെയും കൂടാതെ റിപ്പോര്‍ട്ട് മറ്റ് രണ്ട് പേര്‍ കൂടി റിപ്പോര്‍ട്ട് കാണാന്‍ ഇടയുണ്ട്. RSS പ്രചാരകരായ ഗണേശനും സുഭാഷുമാണ് ആ രണ്ടുപേര്‍.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്തായതിന്റെ ഉത്തരവാദിത്തം കുമ്മനത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് BJP മുരളീധരപക്ഷം. അതേസമയം എ.കെ.നസീറിനെതിരെ നാളെ ചേരുന്ന യോഗം നടപടി സ്വീകരിക്കും. അതിനു പുറമെ മറ്റ് ചില നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടും ഉണ്ട്. അതേസമയം അഴിമതിക്കാരായ ഉന്നത നേതാക്കളെ സംരക്ഷിക്കുന്നതിനുള്ള നീക്കവും ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News