ഇതൊരു മഞ്ഞുമലയാണ്

കാനഡക്കാരനായ ജെമി എല്ലിസണിന്റെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. ാനഡയില്‍ ഹോര്‍ട്ടികള്‍ചര്‍ അധ്യാപകനായ ജെമി താനെടുത്ത ചിത്രം ഫേസ്ബുക്കിലിട്ടപ്പോള്‍ തന്നെ സംഗതി വൈറലായി. ലോകമാധ്യമങ്ങള്‍ മഞ്ഞുമലയുടെ പുതുരൂപത്തെ കുറിച്ച് വാര്‍ത്ത ചെയ്തു.

‘പ്രകൃതി സ്വയം വെളിപ്പെടുത്തുന്നത് എത്ര കൗതുകകരമാണ്. ജെമി പുഞ്ചിരിച്ചു. എന്താണ് ഈ ചിത്രം ഇത്ര വൈറലാകാന്‍ കാരണം? മറ്റൊന്നുമല്ല, പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുളള കൂറ്റന്‍ മഞ്ഞുമലയാണ് ജെമിയുടെ ക്യാമറയില്‍ പതിഞ്ഞത്.

കാനഡയുടെ ഏറ്റവും വടക്കേ അറ്റത്തെ മഞ്ഞുമലകളിലെ സസ്യങ്ങളെക്കുറിച്ചു പഠിക്കാനായിരുന്നു പത്തുപേരടങ്ങുന്ന ജെമിന്റെ സംഘം സംഘം യാത്ര പോയത്. കനേഡിയന്‍ ദ്വീപായ ന്യൂഫൗണ്ട്‌ലാന്‍ഡിലൂടെയായിരുന്നു സംഘത്തിന്റെ യാത്ര. ഗ്രൈക്ക എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആകാശത്തേക്കുയര്‍ന്ന് ട്യൂബു പോലെയുളള മഞ്ഞുമല കണ്ടത്. ഏതെങ്കിലും പര്യവേഷണക്കപ്പലിന്റെ ഭാഗമാണെന്നാണ് ജെമിയും കൂട്ടരും കരുതിയത്. എന്നാല്‍ അതൊരു മഞ്ഞുമലയായിരുന്നു, ലിംഗത്തിന്റെ ആകൃതിയിലുളള ഒന്ന്.

പല രൂപങ്ങളിലുളള മഞ്ഞുമലകള്‍ കണ്ടിട്ടുണ്ടെങ്കിലും ആകൃതിയില്‍ ഇത്ര ലക്ഷണമൊത്ത ഒന്ന് കാണുന്നത് ഇതാദ്യമായാണെന്ന് ജെമി പറയുന്നു.എന്തായാലും ലിംഗത്തിന്റെ ആകൃതിയിലുളളതായതിനാല്‍ പെനിസ് ബര്‍ഗ് എന്നാണ് ഈ മഞ്ഞുമലയ്ക്കു പേരിട്ടിരിക്കുന്നത്. ഈ പ്രത്യേകതമൂലം പ്രധാന ലോകമാധ്യമങ്ങളുടെയൊക്കെ മുന്‍ പേജ് വാര്‍ത്തയാണ് ഈ കൂറ്റന്‍ മഞ്ഞുമല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News