പത്തനംതിട്ടയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; ഉടമ അറസ്റ്റില്‍

പത്തനംതിട്ട: റാന്നിയില്‍ സ്വകാര്യ പണ ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ 30 കോടിയില്‍ പരം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ഷാജി എന്നറിയപ്പെടുന്ന കെ വി മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്്തു. കോഴഞ്ചേരിയില്‍ നിന്നും ആറന്മുള പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളും ഭാര്യ ആനി മാത്യു, ഇവരുടെ മകന്‍ വിവേക് മാത്യു എന്നിവര്‍ ഒളിവിലായിരുന്നു.

റാന്നി ചെറുകോല്‍ വാഴക്കുന്നത്ത് പ്രവര്‍ത്തിച്ചിരുന്ന തേവല്‍വേലില്‍ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ 400ല്‍ പരം പേരില്‍ നിന്നായി 30 കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഉടമ ഷാജി എന്നറിയപ്പെടുന്ന കെ വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് കോഴഞ്ചേരിയില്‍ നിന്നും ആറന്മുള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷാജിയും ഭാര്യ ആനി മാത്യു, ഇവരുടെ മകന്‍ വിവേക് മാത്യുവും ചേര്‍ന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പൊയെന്നായിരുന്നു നിക്ഷേപകര്‍ പൊലീസിലും മുഖ്യമന്ത്രിയ്്ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലും കേരളത്തിന് പുറത്തുമടക്കം ശക്തമായ അന്വേഷണം പൊലീസ് നടത്തിവരുന്നതിനിടയിലാണ് ഷാജിയെ കോഴഞ്ചേരിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ഷാജിയെ വിശദമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പണ നിക്ഷേപം, സ്വര്‍ണ പണയം എന്നീ ഇനങ്ങളില്‍ നിന്നായാണ് ഇവര്‍ കോടികള്‍ തട്ടിയിരുന്നത്. നോട്ട് അസാധുവാക്കല്‍ മൂലം സ്ഥാപനം പ്രതിസന്ധിയിലാണെന്ന് ഇവര്‍ നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവര്‍ നിക്ഷേപത്തുക വിദേശത്തേക്ക് കടത്തുകയും നാട്ടില്‍ വിവിധ ഇടങ്ങളില്‍ ബിനാമി നിക്ഷേപം നടത്തുകയും ചെയ്തെന്നുമാണ് നിക്ഷേപകരുടെ ആരോപണം. പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് പൊലീസ് മധ്യസ്ഥതയില്‍ നേരത്തെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നെങ്കിലും ഇതിനായുള്ള തീയതിക്ക് മുന്‍പ് ഇവര്‍ കടന്നുകളയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News