വീണ്ടും മാപ്പ് ചോദിച്ച് മോഹന്‍ലാല്‍

എല്ലാ മാസവും 21-ാം തീയതി മലയാളികളെ തേടിയെത്താറുള്ളതാണ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. ലാലേട്ടന്റെ ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചവയാണ്. എന്നാല്‍ ഇത്തവണ ബ്ലോഗുമായി മോഹന്‍ലാല്‍ എത്തിയില്ല. അതിന്റെ കാരണം പറഞ്ഞ്, ക്ഷമാപണവുമായി താരം തന്നെ രംഗത്തെത്തി.

ചിത്രീകരണ തിരക്കുകള്‍ മൂലം ഈ മാസവും ബ്ലോഗ് എഴുതാന്‍ സാധിച്ചില്ലെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അടുത്ത മാസം പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും ലാലേട്ടന്‍ ആരാധകരെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് മോഹന്‍ലാല്‍ ഇത്തവണ ബ്ലോഗിലൂടെ പ്രതികരിക്കുമെന്നായിരുന്നു മലയാളികള്‍ പ്രതീക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News