തിരുവനന്തപുരം: കോവളം എം എല്‍ എ എം വിന്‍സെന്റിനെതിരായ വീട്ടമ്മയുടെ ലൈംഗിക പീഡന പരാതിയില്‍ പോലീസ് നിര്‍ണായക നീക്കത്തില്‍. വിന്‍സെന്റിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം പീഡനത്തിന് ഇരയായതായി മൊഴി നല്‍കിയ വീട്ടമ്മയെ പോലീസിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധനക്ക് വിധേയയാക്കി. മജിസ്‌ട്രേറ്റിന് വീട്ടമ്മ നല്‍കിയ മൊഴിപകര്‍പ്പ് ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.എം എല്‍ എയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അന്വേഷണസംഘം സ്പീക്കറുടെ അനുമതി തേടി
തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബാലരാമപുരം സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം എം എല്‍ എ എം വിന്‍സെന്റിനെതിരെ ഇന്നലെ ബലാല്‍സംഗ കുറ്റം പോലീസ് ചുമത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ MLAക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പോലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് FIRല്‍ ബലാല്‍സംഗം കൂടി ഉള്‍പ്പെടുത്തിയത്.
വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തി. നെയ്യാറ്റിന്‍ക്കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു വൈദ്യപരിശോധന നടത്തിയത്. മജിസ്‌ട്രേറ്റിന് വീട്ടമ്മ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനായി വീട്ടമ്മയുടെ വസ്ത്രങ്ങളും മറ്റും അന്വേഷണസംഘം ഇന്ന് ശേഖരിച്ചു.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയ ശേഷം ആവും എം വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുക. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. ഇതിന് വിന്‍സെന്റ് നല്‍കുന്ന മൊ!ഴിയുടെ അടിസ്ഥാനത്തിലാവും അറസ്റ്റ് വേണമോ എന്ന് അന്വേഷണസംഘം തീരുമാനിക്കുക.എം എല്‍ എക്കെതിരെ കേസ് എടുത്തതായി അന്വേഷണസംഘം സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.
നിയമസഭാ സമ്മേളനമോ ,നിയമസഭാ സമിതി യോഗങ്ങളോ നടക്കാതതിനാല്‍ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നതാണ് സ്പീക്കറുടെ ഓഫീസിന്റെ നിലപാട് .എന്നാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പോലീസ് അക്കാര്യം സ്പീക്കറെ രേഖാമൂലം അറിയിച്ചേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here