
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും ലഹരി വേട്ട. ഡി ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എല്‍ എസ് ഡിയുടെ 14 സ്ട്രിപ്പുകളുമായി വളാഞ്ചേരി സ്വദേശി പിടിയില്‍. നാര്‍ക്കോട്ടിക് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
വളാഞ്ചേരിയിലെ വാഹനപരിശോധനക്കിടെയാണ് പ്രതിയെ കുടുക്കാനായത്. ജില്ലയില്‍ ലഹരി പെരുകുന്നുവെന്ന വിവരത്തെത്തുടര്‍ന്നുള്ള ജാഗ്രതയിലായിരുന്നു ഉദ്യോഗസ്ഥര്‍. ഗോവയില്‍ നിന്നാണ് പിടിയിലായ വളാഞ്ചേരി സ്വദേശി മുഹമ്മദ് സ്വാദിഖ് എല്‍ എസ് ഡി മലപ്പുറത്തെത്തിച്ചത്.
14 സ്ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. ഒരു സ്ട്രിപ്പിന് 3000 രൂപയ്ക്ക് മുതലാണ് കൈമാറുന്നത്. മലപ്പുറത്ത് ആദ്യമാണ് എല്‍ എസ് ഡി പിടികൂടുന്നതെന്ന് നാര്‍കോടിക് സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കോളേജ് വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യമിടുന്നത്. മലപ്പുറത്തും കോഴിക്കോട്ടും വിപണനം നടത്തുന്ന ശൃഖലയിലെ കണ്ണിയാണ് പിടിയിലായ സ്വാദിഖ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here