വിലക്കയറ്റം ഇല്ലാത്ത ഓണം; ഇത്തവണ 1500 ഓളം ഓണചന്തകള്‍; അരി ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ഭക്ഷ്യമന്ത്രി

കോഴിക്കോട്:ഓണത്തിന് 7000 ടണ്‍ അരി ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. ഓണത്തിന് 1500 ഓളം ഓണചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. വിലക്കയറ്റം ഇല്ലാത്ത ഓണം ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രയില്‍ നിന്ന് 7000 ടണ്‍ മേല്‍ത്തരം ജയ അരി ഇറക്കുമതി ചെയ്യാനാണ് കേരളം ധാരണയിലെത്തിയത്. ഓണത്തിന് ശേഷവും സംസ്ഥാനത്തിന് ആവശ്യമായ അരിയും മുളകും അടക്കമുളള ഭക്ഷ്യവസ്്തുക്കള്‍ ആന്ധ്ര കേരളത്തിന് നല്‍കും. ഇടനിലക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കിയാണ് ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലെത്തുക. സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകള്‍ വഴി ഇവ ജനങ്ങളിലെത്തിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

കേരളത്തിന്റെ ശബരി ഉല്‍പ്പന്നങ്ങള്‍ ആന്ധ്രപ്രദേശിലേക്കും കയറ്റി അയക്കും. വിലക്കയറ്റം ഇല്ലാത്ത ഓണം ഇത്തവണയും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 1500 ഓളം ഓണചന്തകള്‍ ഇത്തവണ ഉണ്ടാകും

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ ഒഴിവാക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്നും കുറ്റമറ്റ പട്ടിക തയ്യാറാക്കി ധാന്യ വിതരണം നടത്തുമെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News