സുനന്ദപുഷ്‌കറിന്റെ ആ മുറി തുറക്കുന്നു

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷമായി അടച്ചിട്ടിരുന്ന ദില്ലി ലീലാ ഹോട്ടലിലെ 345 ാം നമ്പര്‍ മുറി 3 വര്‍ഷത്തിനു ശേഷം തുറക്കുന്നു.ദില്ലി മെട്രൊ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സ്യൂട്ട് തുറക്കാന്‍ അനുമതി നല്‍കി.

ദുരൂഹതകള്‍ അവശേഷിപ്പിച്ച് സുനന്ദപുഷ്‌കര്‍ കടന്നു പോയതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ 345 ാം നമ്പര്‍ സ്യൂട്ട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുറി പൂട്ടിയതിനെത്തുടര്‍ന്ന് ഇതുവരെ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

പാറ്റയും എലിയും കയറിയ മുറി ഇപ്പോള്‍ അടുത്തുള്ള മറ്റ് മുറികള്‍ക്ക് വരെ ഭീഷണിയായെന്നും അധികൃതര്‍ പറയുന്നു. മുപ്പതിനായിരം രുപ മുതല്‍ അറുപതിനായിരം രുപ വരെ പ്രതിദിന വാടകയുള്ള റൂമുകളാണ് ലീലയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മുറി തുറക്കാനനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോട്ടലുടമകള്‍ കോടതിയെ സമീപിച്ചത്.

അന്വേഷണം അനന്തമായി നീളുന്നതിന്റെ നഷ്ടം ഹോട്ടലുടമകള്‍ സഹിക്കേണ്ടതെന്തിനെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരോട് ചോദിച്ചു.നാലാഴ്ചയ്ക്കകം മുറി തുറക്കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here