
അഡീഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് പരിശീലകരെ (സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകളെ ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അസാപ് കോഴ്സിന്റെ ഫൗണ്ടേഷന്‍ മൊഡ്യൂള്‍ പഠിപ്പിക്കുന്നതിനാണ് അസാപ് പരിശീലകരെ തിരഞ്ഞെടുക്കുന്നത്.
ബിരുദവും ഇംഗ്ലീഷ് ഭാഷാ തടസ്സം കൂടാതെ കൈകാര്യം ചെയ്യാനുള്ള (സംസാരിക്കാനും എഴുതാനുമുള്ള) കഴിവും അടിസ്ഥാന ഐ.ടി പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ടെസ്റ്റ്, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.
നാസ്‌കോ നടത്തുന്ന എന്‍.എ.സി ടെസ്റ്റില്‍ 60 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖത്തിന് വിളിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസാപ് സിലബസില്‍ പ്രത്യേക പരിശീലനം നല്‍കും. സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മണിക്കൂര്‍ അധ്യാപനത്തിന് 500 രൂപ പ്രതിഫലം നല്‍കും. താല്‍പര്യമുള്ളവര്‍ asapkerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here