മലപ്പുറം ബാങ്ക് കോഴക്കേസ് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ കേസെടുക്കാന്‍ സാധ്യത

മലപ്പുറത്തെ ബാങ്ക് കോഴക്കേസില്‍ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.രശ്മില്‍നാഥിനെതിരേ നടപടിയുണ്ടായേക്കും. പരാതി ലഭിച്ച സാഹചര്യത്തില്‍ പാര്‍ട്ടിതല അന്വേഷണം വേഗത്തിലാക്കി നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

രണ്ടംഗ അന്വേഷണകമ്മിറ്റിയെയാണ് ബി ജെ പി ജില്ലാ കമ്മിറ്റി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പത്തിന് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ജില്ലാകമ്മിറ്റിയിലെ ഒരംഗം തന്നെയാണ് പരാതി അന്വേഷിക്കണമെന്ന് കമ്മിറ്റിയില്‍ രേഖാമൂലം ആവശ്യമുന്നയിച്ചത്.

കോഴ വാര്‍ത്ത കൂടുതല്‍ ചര്‍ച്ചയാവുന്നതിന് മുമ്പ് രശ്മില്‍ നാഥിനെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് ആലോചിക്കുന്നത്. അതേസമയം ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് ജില്ലാ കമ്മിറ്റിയോഗത്തിലെ തീരുമാനങ്ങല്‍ മാധ്യമങ്ങളിലെത്തിച്ചതെന്നും ഇക്കാര്യം കൂടി കമ്മിറ്റിയുടെ അന്വേഷിക്കണത്തില്‍ കൊണ്ടുവരണമെന്നും രശ്മില്‍നാഥിന്റെ അനുകൂലികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പി കെ കൃഷ്ണദാസാണ് അന്വേഷണം നിരീക്ഷിക്കുന്നത്. അതേ സമയം രശ്മില്‍നാഥിനെതിരായ പരാതിയില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. തുക കൈമാറിയത് സംബന്ധിച്ച ബാങ്ക് ഇടപാട് രേഖകള്‍ പോലിസ് പരിശോധിക്കും. മഞ്ചേരി സ്വദേശി ഔസേപ്പില്‍നിന്നാണ് മകന് ബാങ്ക് ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് രശ്മില്‍ നാഥ് 10 ലക്ഷം രൂപ കോഴ വാങ്ങിയത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here