അകാലത്തില്‍ അന്തരിച്ച വരകളുടെ രാജകുമാരന്‍ ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. സംഗീത സംവിധായകന്‍ ഇളയരാജ, എം എ ബേബിക്ക് ഓഡിയോ സി ഡി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
6 വയസ്സിനുള്ളില്‍ മുപ്പതിനായിരത്തോളം ചിത്രങ്ങള്‍ വരച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അത്ഭുത ബാലന്‍ ക്ലിന്റിന്റെ കഥ അഭ്രപാളിയിലെത്തുകയാണ്.ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംഗീത ചക്രവര്‍ത്തി ഇളയരാജ നിര്‍വ്വഹിച്ചു. എം എ ബേബി സി ഡി ഏറ്റുവാങ്ങി.
സിറ്റുവേഷനനുസരിച്ച് സംഗീതം നല്‍കുന്ന കാലം അവസാനിച്ചുവെന്നും സംഗീത സംവിധാനം യാന്ത്രികമായിക്കൊണ്ടിരിക്കുകയാണെന്നും ഇളയരാജ പറഞ്ഞു. എത്ര നേട്ടങ്ങള്‍ കൈവരിച്ചാലും പിന്നെയും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിനോട് യഥാര്‍ത്ഥ ജീവിതം എന്താണെന്ന് വിവരിക്കുകയാണ് ഈ സിനിമയെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.
ഇളയരാജ സംഗീതം നിര്‍വഹിച്ച ക്ലിന്റിലെ ഗാനങ്ങള്‍ ഒരുക്കിയത് പ്രഭാവര്‍മ്മയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറായ കെ വി മോഹന്‍കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാസ്റ്റര്‍ അലോക് ആണ് ക്ലിന്റായി വേഷമിടുന്നത്.
ഓഡിയോ പ്രകാശന ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും പ്രമുഖ സംവിധായകരും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.