മറയൂര്‍ – കാന്തല്ലൂര്‍ മേഖലകളെ മുള്‍മുനയില്‍നിര്‍ത്തിയ അക്രമകാരികളായ കാട്ടാനകളെ തുരത്താന്‍ കുംകി ആനകളെത്തി

ഇടുക്കി: ആനമല ടൈഗര്‍ റിസര്‍വിലെ ടോപ് സ്ലിപ് ആന ക്യാമ്പില്‍ നിന്നുള്ള വെങ്കിടേഷ്, കലിം എന്നീ രണ്ട് കുംകി ആനകളെയാണ് മറയൂരില്‍ എത്തിച്ചിരിക്കുന്നത്. ഇവരോടൊപ്പം ടോപ് സ്ലിപ് ആനക്യാമ്പിലെ വെറ്ററിനറി ഡോ. മനോഹരന്‍, വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍മാരായ അബ്ദുള്‍ സത്താര്‍, ജയകുമാര്‍ എന്നിവരും രണ്ട് പാപ്പാന്മാരുമടങ്ങുന്ന സംഘമാണ് എത്തിയിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന്റെ ആനകളെ കൊു പോകൂന്നതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ലോറിയിലാണ് ടോപ് സ്ലിപില്‍ നിന്നും ഇവയെ കാന്തല്ലൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചത്. കാട്ടാനകള്‍ ഏറെ നാളുകളായി കാരയൂര്‍, വെട്ടുകാട്, കീഴാന്തൂര്‍, കുണ്ടക്കാട്, പെരടിപള്ളം എന്നീ ഭാഗങ്ങളില്‍ വന്‍ തോതില്‍ കൃഷി നാശംവരൂത്തുകയും കഴിഞ്ഞ ദിവസം കുണ്ടക്കാട് ഭാഗത്ത് അന്ധയായ യുവതിയെ കൊലപ്പടുത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നുള്ള ജനരോഷം ശക്തമായതോടെയാണ് വനംവകുപ്പ് കുംകി ആനകളെ എത്തിച്ചത്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും എത്തുന്ന കാട്ടാനകളെ കുംകി ആനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് കയറ്റി വിടാനാണ് വനം വകുപ്പിന്റെ പദ്ധതി. കാട്ടാന ശല്യത്തിന് ശമനംവരുന്നത് വെര കുംകി ആനകളെ ഈ മേഖലയില്‍ നിര്‍ത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News