ട്രാന്‍സ്ജന്‍ഡേഴ്‌സിന് തുല്യനീതി ഉറപ്പാക്കി കൊല്ലം കോര്‍പ്പറേഷന്‍; കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു

കൊല്ലം: നഗരത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുല്യനീതി ഉറപ്പാക്കാന്‍ കൊല്ലം കോര്‍പറേഷന്‍ രംഗത്ത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലെത്തിക്കാന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇവരുടെ പ്രാതിനിധ്യം ഉറപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചു.

ദേശീയ നഗര ഉപജീവന മിഷന്റെ സാമൂഹിക സംഘാടനത്തില്‍പ്പെടുത്തി കുടുംബശ്രീ രൂപീകരിക്കുന്ന ജില്ലയിലെ ആദ്യ സ്‌പെഷ്യല്‍ അയല്‍ക്കൂട്ടം യാഥാര്‍ത്ഥ്യമായി. കോര്‍പറേഷന്‍ പരിധിയിലുള്ള 12 ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാകുന്നത്. കൊല്ലം മേയര്‍ അഡ്വ.രാജേന്ദ്രബാബു ഉദ്ഘാടനം ചെയതു.

കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ ഭാഗമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. കാര്‍ഷിക കര്‍മസേനയില്‍ കൃഷിയോട് താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തും. പൊതുസമൂഹത്തില്‍നനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍വലിയുന്ന രീതിക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. കോര്‍പറേഷന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി പ്ലാന്‍ ഫണ്ടില്‍ 5.5 ലക്ഷം രൂപ വകയിരുത്തി. ലൌ ലാന്‍സ് ആര്‍ട്‌സ് സൊസൈറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കുടുമ്പശ്രീ യൂണിറ്റ് രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News