തിരുവനന്തപുരം: ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ കോവളം എംഎല്‍എ എം വിന്‍സെന്റില്‍ നിന്ന് പോലീസ് ഇന്ന് മൊഴി എടുത്തേക്കുമെന്ന് സൂചന. പരാതിക്കാരിയായ വീട്ടമ്മയെ എംഎല്‍എ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നു എന്ന് തെളിയിക്കുന്ന കോള്‍ ഡീറ്റെയില്‍സ് പോലീസിന് ലഭിച്ചു. പരാതിയില്‍ പിന്‍വലിപ്പിക്കാനുളള അവസാന ശ്രമവും പാളിയതോടെ പരാതിക്കാരിയായ സ്ത്രീക്ക് മാനസികരോഗമെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു.
എം വിന്‍സെന്റ് എംഎല്‍എക്കെതിരായ തെളിവുകള്‍ പരിശോധിക്കാനായി അന്വേഷണ സംഘം രാത്രിയോടെ യോഗം ചേര്‍ന്നിരുന്നു. എംഎല്‍എക്കെതിരെ വീട്ടമ്മയുടെ മൊഴി ശക്തമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പരാതിക്കാരിയായ
വീട്ടമ്മയെ വിന്‍സെന്റ് മൊബൈലിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന ടെലിഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് സമത്തും ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതായാണ് കോള്‍ ഡീറ്റയില്‍സ് തെളിയിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചതായാണ് സംഘം വിലയിരുത്തിയത്. ഇതോടെ കോവളം എംഎല്‍എ എം വിന്‍സെന്റില്‍ നിന്ന് പോലീസ് ഇന്ന് മൊഴി എടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം സ്വദേശിയായ ഒരു പളളി വികാരിയും കന്യാസ്ത്രീയും മൊഴി നല്‍കിയിട്ടുണ്ട്. ശല്യം സഹിക്ക വയ്യാതെ ഫോണില്‍ വിന്‍സെന്റിനെ കന്യാസ്ത്രീയുടെ സഹായത്തോടെ ബ്ലോക്ക് ചെയ്തിരുന്നതായിട്ടാണ് വീട്ടമ്മ മൊഴി നല്‍കിയത്.
ഒരു മെഡിക്കല്‍ ക്യാമ്പിനിടെയാണ് വിന്‍സെന്റ് വീട്ടമ്മയെ പരിചയപെടുന്നത്. തന്റെ പുറകെ നടന്ന് ശല്യം ചെയ്തിരുന്ന മറ്റൊരാളിന് നിന്ന് രക്ഷതേടിയാണ് വീട്ടമ്മ എംഎല്‍എയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഇത് പിന്നീട് തനിക്ക് വയ്യാവേലിയായെന്നാണ് വീട്ടമ്മയുടെ മൊഴി. പരാതിയില്‍ താന്‍ ഉറച്ച് നിള്‍ക്കുമെന്ന് വീട്ടമ്മ് പറഞ്ഞു. ആരോപണവിധേയനായ എം വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. മണ്ഡലത്തില്‍ ഉടനീളം ധര്‍ണ്ണയും പൊതുയോഗവും സംഘടിപ്പിച്ച് കഴിഞ്ഞു. തിങ്കളാഴ്ച്ചയോടെ മണ്ഡലത്തിലെ ജനങ്ങളുമായി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തനാണ് സിപിഐഎം
നീക്കം. എന്നാല്‍ എംഎല്‍എയ്‌ക്കെതിരെ ഉള്‍പ്പെട്ട പീഡന പരാതി വന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here