കുത്തിയൊലിക്കുന്ന പുഴയിലെ പോരാട്ടം; ആവേശമായി വാട്ടര്‍ കയാക്കിംഗ്

കോഴിക്കോട്: അഞ്ചാമത് വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാംപ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കമായി. 4 ദിവസമായി നടക്കുന്ന മേളയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രമുഖ താരങ്ങളാണ് മാറ്റുരക്കുന്നത്.

തുഷാരഗിരിയിലെ ചാലിപ്പുഴയിലാണ് കയാക്കിംഗ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഫ്രീസ്‌റ്റൈല്‍ ഇനങ്ങള്‍ കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയിലെ കുറ്റ്യാടി പുഴയില്‍ നടന്നു. മറ്റിനങ്ങളാണ് കോടഞ്ചേരി പുലിക്കയത്തും പുല്ലൂരാംപാറയിലും നടക്കുന്നത് .

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും മുപ്പതോളം താരങ്ങളാണ് കുത്തിയൊലിക്കുന്ന പുഴയില്‍ പോരാട്ടത്തിനിറങ്ങിയത്

സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ദേശീയ വോളിബോള്‍ താരം ടോം ജോസഫ് ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel