
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ടു മറ്റു രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍ ചര്‍ച്ചക്ക് തങ്ങള്‍ സന്നദ്ധമാണെന്ന് ഖത്തര്‍ അമീര്‍ വ്യക്തമാക്കി.
ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖത്തര്‍ അമീര്‍. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റ് നടത്തിയ ശ്രമങ്ങളെയും ഖത്തര്‍ അമീര്‍ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു.
ഖത്തര്‍ തീവ്രവാദികള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നു എന്നാരോപിച്ചു യുഎഇ, സൗദി, ബഹ്‌റൈന്‍, ഈജി പത് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചു മുതലാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here