
മെഡിക്കല്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം ജന്മഭൂമി. മെഡിക്കല്‍ കോളേജ് കോഴയില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും ആവശ്യം. വിജിലന്‍സ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും കുലംകുത്തികളെ കരുതിയിരിക്കണമെന്നമെന്നും ജന്മഭൂമിയിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. വിമര്‍ശനം റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയില്‍.
റിപ്പോര്‍ട്ട് ചോര്‍ത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണമെന്നും പാര്‍ട്ടി വളരുന്നത് നേതാക്കളുടെ സൗന്ദര്യം കണ്ടിട്ടല്ലെന്നും ജന്മഭൂമി. കമ്മീഷന്‍ അംഗം അന്വേഷണ റിപ്പോര്‍ട്ട് എന്തിന് ഒരു ഹോട്ടലിലേക്ക് ഇമെയില്‍ ചെയ്തുവെന്നും ചോദ്യം.
മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here