കോളേജിലെ പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ചു; പ്യൂണിനെ പൊലീസ് പൊക്കി

മുംബൈ: കോളേജിലെ പെണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ച അതേ കോളേജിലെ പ്യൂണ്‍ അറസ്റ്റില്‍. മുംബൈ വിക്രോളിയിലാണ് സംഭവം. രാണ്ടാം വര്‍ഷ മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിയാണ് വാഷ്‌റൂമില്‍ ക്യാമറഫോണ്‍ വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥിനി ഉടന്‍ ക്ലാസ്സ് ടീച്ചറെ സംഭവം അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫോണ്‍ കോളേജിലെ പ്യൂണായ വിജയ് ശിവതാരെയുടേതാണെന്ന് കണ്ടെത്തിയത്. കോളേജ് അധികര്‍തരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടതെന്നാണ് ഇയാള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News