മെഡിക്കല്‍ കോഴ: പണം കൈപ്പറ്റിയത് കുമ്മനത്തിന്റെ പിആര്‍ഒ

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഡല്‍ഹി പി ആര്‍ ഒ ആയ സതീഷ് നായരെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് കോഴത്തുകയായ 5.6 കോടി രൂപയില്‍ ഹവാല കമ്മീഷന്‍ ഒഴിച്ചുള്ള തുക സതീഷാണ് ഡല്‍ഹിയില്‍ കൈപ്പറ്റിയത്.

കോഴ വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആര്‍ എസ്‌വിനോദ് പെരുമ്പാവൂരില്‍ നിന്നാണ് ഹവാല ഇടപാടില്‍ തുക ഡല്‍ഹിയിലേക്ക് അയച്ചത്. ഈ തുക കൈപ്പറ്റിയ സതീഷ് മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടില്ല.

ഇത്തരം ഇടപാടുകള്‍ ഇയാള്‍ മറ്റു സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ടോയെന്നും ഐബി അന്വേഷിക്കും. തൊടുപുഴ സ്വദേശിയായ ഇയാള്‍ മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമാണ്. കേരളത്തിലെ ഒരു പ്രമുഖ സമുദായ നേതാവിന്റെ അടുത്ത ബന്ധുകൂടിയാണ് ഇയാള്‍. മദ്യവ്യവസായി ബിജുരമേശിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും സതീഷ് നായര്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ കേന്ദഗ്രീകരിച്ചുള്ള സതീഷ് നായരുടെ ഇടപാടുകളിലും ഐബി അന്വേഷണം തുടരുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News