കോഴ വിവാദത്തില്‍ ഞെട്ടിത്തരിച്ച് കേന്ദ്ര നേതൃത്വം; കുമ്മനത്തെ അതൃപ്തി അറിയിച്ച് അമിത് ഷാ

മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും ആര്‍.എസ്.എസിനും അതൃപ്ത്തി.കുമ്മനം രാജശേഖരനെ ഫോണില്‍ വിളിച്ച് അമിത്ഷാ അതൃപ്ത്തി അറിയിച്ചു. അതേ സമയം അഴിമതിയ്ക്കെതിരെ നിയമനടപടി വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ മേല്‍നോട്ട സമിതി അദ്ധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ ആര്‍.എം.ലോധ ദില്ലിയില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ബിജെപി നിലപാടുറപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ അഴിമതി പാര്‍ടി മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ കുമ്മനം രാജശേഖരനെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചതിലെ അതൃപ്ത്തിയും അമിത് ഷാ വ്യക്തമാക്കി. ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വവും കടുത്ത നിലപാടിലാണ്.

നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ സജീവമാണ്. ഇവരെ മുഴുവന്‍ പ്രതികൂട്ടിലാക്കുന്നതാണ് സംസ്ഥാന തല നേതാക്കള്‍ നടത്തി അഴിമതിയെന്നാണ് ആര്‍.എസ്.എസ് കുറ്റപ്പെടുത്തല്‍. ബിജെപി കേന്ദ്ര നേതൃത്വം കുമ്മനം രാജശേഖരനെ ദില്ലിയ്ക്ക് വിളിപ്പിച്ചു.ജനറല്‍ സെക്രട്ടറി എന്‍.ഗണേഷ്,ആര്‍.എസ്.എസ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരേയും വിളിപ്പിച്ചിട്ടുണ്ട്.

അതേ സമയം മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിക്കെതിരനെ നിയമനടപടി വേണമെന്ന് സുപ്രീംകോടതി നിയോഗിച്ച് മെഡിക്കല്‍ കൗണ്‍സില്‍ മേല്‍നോട്ട സമിതി അദ്ധ്യക്ഷനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ആര്‍.എം.ലോധ ദില്ലിയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here