പത്തനംതിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കോയമ്പത്തൂരിലെ ആശുപത്രയില്‍ വച്ചാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 14 നാണ് കടമ്മനിട്ട സ്വദേശിയായ സജില്‍ എന്ന യുവാവ് 17 കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ സ്ഥിരമായി ഇയാള്‍ ശല്യപ്പെടുത്തിയിരുന്നു. 80ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടികോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കന്നാസില്‍ പെട്രോളുമായെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി, പെണ്‍കുട്ടിയുടെ തലവഴി പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഒളിവില്‍ പോയ ഇയാളെ കടമ്മനിട്ടയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

പത്തനംതിട്ട പൊലീസ് കോയമ്പത്തൂരിലെത്തി ഇന്‍ക്വസ്റ്റ് നടത്തും. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News