മെഡിക്കല്‍ കോഴ: പണം കൈപ്പറ്റിയത് കുമ്മനത്തിന്റെ പിആര്‍ഒ

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജ് കോഴ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനിലേക്ക്.കുമ്മനത്തിന്റെ ദില്ലിയിലെ പിആര്‍ഒ സതീഷ് നായരുടെ ഹവാല ഇടപാടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി.മദ്യവ്യവസായി ബിജുരമേശിന് കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും സതീഷ് നായര്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്നു.മറ്റു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സതീഷ് നായരുടെ ഇടപാടുകളിലും ഐബി അന്വേഷണം തുടരുകയാണ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദില്ലിയിലെ എല്ലാ നീക്കങ്ങള്‍ക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകള്‍ക്കുമായി നിയമിച്ചിരുന്ന പിആര്‍ഒ ആണ് സതീഷ് നായര്‍.വിച്ച്പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രമുഖ നേതാവ് അയ്യപ്പദാസിന്റെ സഹോദരനാണ് സതീഷ് നായര്‍. തൊടുപുഴ സ്വദേശിയും റിട്ടയര്‍ഡ് വ്യോമസേന ഉദ്യോഗസ്ഥനുമാണ്.

ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് പെരുമ്പാവൂരിലെ ഹവാല ഇടപാടുകാരന്‍ വഴിയാണ് 5.6കോടി രൂപ ദില്ലിയില്‍ കുമ്മനത്തിന്റെ പിആര്‍ഒ സതീഷ് നായര്‍ക്ക് നല്‍കിയത്.ഹവാല കമ്മീഷന്‍ കഴിച്ചുള്ള ആഞ്ച് കോടി രൂപ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടവര്‍ക്ക് സതീഷ് നായര്‍ കൈമാറിയിട്ടുമില്ലെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

സംസ്ഥാന അധ്യക്ഷന്റെ പിആര്‍ഒക്കും മറ്റു ബിജെപി നേതാക്കള്‍ക്കും ഹവാല റാക്കറ്റുമായുള്ള ബന്ധങ്ങളിലും എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.മറ്റു സംസ്ഥാനങ്ങളിലും സമാന കോഴ ഇടപാടുകള്‍ നടന്നിരുന്നോ എന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

നേരത്തെ ശിവഗിരി മഠാധിപതി പ്രകാശാനന്ദയെ തെറ്റിധരിപ്പിച്ച് മദ്യവ്യവസായി ബിജുരമേശിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനായി പ്രധാനമന്ത്രിയെ കാണാനും കുമ്മനത്തിന്റെ പിആര്‍ഒ ശ്രമിച്ചിരുന്നു. കുമ്മനത്തിന്റെ അടുത്ത സഹായി എന്ന നിലയിലും പ്രധാനമന്ത്രിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് സതീഷ് നായര്‍ ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയത്.ഈ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്റെ സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളും അന്വേഷണ പരിധിയില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News