പള്‍സര്‍ സുനിക്ക് നേരെ വധശ്രമം; രക്ഷപെട്ടത് സുഹൃത്തിന്റെ സഹായംകൊണ്ട്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനിയെ വധിക്കാന്‍ ശ്രമം നടന്നയായി അന്വേഷണസംഘം. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പള്‍സര്‍ സുനി കൂട്ടുപ്രതികളോടാണ് ഇക്കാര്യം പറഞ്ഞത്.

തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സമയത്താണ് വധിക്കാന്‍ ശ്രമം നടന്നത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിന് ലഭിച്ച ക്വട്ടേഷന്‍ സുഹൃത്തായ വിജീഷ് വഴിയാണ് പള്‍സര്‍ സുനി അറിഞ്ഞത്.

വിവരം അറിഞ്ഞതോടെ സുനി കേരളത്തിലേക്ക് എത്തുകയും കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here