മെഡിക്കല്‍ കോഴയില്‍ എംടി രമേശിന് ക്ലീന്‍ചിറ്റ് നല്‍കി ബിജെപി; നസീറിനെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിഷയത്തില്‍ എംടി രമേശിനെതിരെ നടപടി സ്വീകരിക്കേണ്ടന്ന് ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനം. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എകെ നസീറിനെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.

റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷണ കമ്മിഷന്‍ അംഗം കൂടിയായ നസീര്‍ വഴിയാണെന്നായിരുന്നു കണ്ടെത്തല്‍. ഇദ്ദേഹത്തിന്റെ മെയിലില്‍ നിന്നും മറ്റൊരു മെയിലിലേക്ക് റിപ്പോര്‍ട്ട് പോയതായാണ് വിവരങ്ങള്‍.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. പല വിവരങ്ങളും മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും കഴിഞ്ഞില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം, താന്‍ ആരുടേയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ലെന്ന് എം.ടി രമേശ് പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും രമേശ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News