
ഫേസ്ബുക്ക് ലൈവിനിടെ തന്നെ കളിയാക്കിയവനാണ് ദേശീയ പുരസ്‌ക്കാര ജേതാവ് സുരഭി ലക്ഷ്മി നല്ല മറുപടി കൊടുത്തത്. ദേശീയ അവാര്‍ഡ് കിട്ടിയാലും സുരഭി പഴയ സുരഭി തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മറുപടിയിലൂടെ. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നതിനായി പാചകപ്പണികള്‍ തീര്‍ക്കുന്നതിനിടെയായിരുന്നു സുരഭിയുടെ ലൈവ്.
ലൈവില്‍ ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാല്‍, ലൈവ് തകര്‍ത്ത് മുന്നേറുന്നതിനിടെ ഒരാള്‍ സുരഭിയെ പരിഹസിച്ച് രംഗത്തെത്തി. ‘ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ, ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ’ എന്നായിരുന്നു കമന്റ്.
ആയാളുടെ ചോദ്യം കണ്ട സുരഭി ചിരിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു: ‘ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here